Friday, May 22, 2015

സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും പഠന രീതിക്കു മാറ്റം വരുത്തുക എന്ന ലക്ഷ്യത്തോടെ സജ്ജീകരിക്കുന്ന പോര്‍ട്ടല്‍ ആണു cms4schools

സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ഓരോ മാസത്തേയും പഠനത്തിനു സഹായകരമായ കണ്ടന്റ്സ്, റിസോഴ്സസ്, ഇവാല്യൂവേഷന്‍ ടൂള്‍സ്, എന്നിവ എത്തിക്കുകയും അതിനനുസരിച്ചുള്ള പഠന രീതിക്കു മാറ്റം വരുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സജ്ജീകരിക്കുന്ന പോര്‍ട്ടല്‍ ആണു lms4schools
വിദ്യാര്‍ത്ഥികള്‍ക്ക് അവരവരുടെ ഓരോ മാസത്തേയും സിലബസിനനുയോജ്യമായ പഠന സഹായികള്‍, കൂടുതല്‍ വിവരങ്ങള്‍, മനസ്സിലാക്കിയ ഭാഗങ്ങള്‍ സ്വയം മൂല്യനിര്‍ണ്ണയം നടത്താനവസരം, അദ്ധ്യാപകര്‍ക്ക് അവരവരുടെ വിഷയ ങ്ങള്‍ക്കനുസരിച്ചു കൂടുതല്‍ വിവരങ്ങള്‍ പരസ്പരം ആശയവിനിമയം നടത്തുന്നതിനവസരം അതിലൂടെ കണ്ടന്റ്സ്/റിസോഴ്സസ് ഷെയറിങ്ങ് എന്നിവയാണ് പ്രധാനമായും ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം ഊന്നല്‍ നല്‍കുന്നതു.
ഓരോ വിദ്യാലയങ്ങളില്‍ നിന്നും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും തയ്യാറാക്കിയ പഠന, പഠനേതര പ്രവര്‍ത്തനങ്ങള്‍ പരസ്പരം കൈമാറുവാനും ഇതിലൂടെ സാധിക്കും.
നേട്ടങ്ങള്‍ 
  • സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ഏകീകൃത സ്വഭാവത്തോടെയുള്ള ഐടി അധിഷ്ഠിത പഠനം.
  • ക്ലാസ്സ് റൂം അധിഷ്ഠിത പഠനം കാര്യക്ഷമമാകുന്നു.
  • അദ്ധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷിതാകള്‍ക്കും പരസ്‌പരം ആശയവിനിമയം നടത്തുന്നതിനും സമയബന്ധിതമായി മൂല്യനിര്‍ണ്ണയം നടത്തുന്നതിനുമുള്ള സൗകര്യം.
  • രക്ഷിതാകള്‍ക്ക് തങ്ങളുടെ കുട്ടികളുടെ പഠന നിലവാരം മനസ്സിലാക്കാനുള്ള സൗകര്യം.
  • കാലാകാലങ്ങളിലുള്ള പഠനം, പഠനോപാധികളുടെ അപ്‌ടേഷന്‍ DVD/ CD/ പുസ്തകരൂപത്തില്‍ കൈകാര്യം ചെയ്യുന്നത് ഒഴിവാക്കി ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സ്കൂള്‍ അദ്ധ്യാപക/ വിദ്യാര്‍ത്ഥി സമൂഹത്തിലേക്ക് എത്തുന്നു.
ആവശ്യമായ സജ്ജീകരണങ്ങള്‍
സ്കൂള്‍ തലം.
  • ബ്രോഡ് ബാന്‍ഡ് കണക്ഷനോടുകൂടിയ കമ്പ്യൂട്ടര്‍ ലാബ്.
  • ഇന്റര്‍നെറ്റ് പരിശീലനം നേടിയ അദ്ധ്യാപകര്‍ 

    ലോഗിന്‍ ചെയ്യുന്നതിന്റെ വിവിധ ഘട്ടങ്ങള്‍











No comments:

Post a Comment