ന്യൂഡൽഹി :പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ബാരക്ക്
ഒബാമയും സംയുക്തമായി രാഷ്ട്രത്തിലെ ജനങ്ങളെ അഭിസംബോധന ചെയ്ത മൻ കി ബാത്
പരിപാടി സമാപിച്ചു . ശ്രോതാക്കളുടെ തെരഞ്ഞെടുത്ത ചോദ്യങ്ങൾക്ക് ഇരു
നേതാക്കളും മറുപടി പറഞ്ഞു
ബാരക്ക് എന്ന വാക്കിന് സ്വാഹിലി ഭാഷയിലുള്ള അർത്ഥം പ്രതിപാദിച്ചു കൊണ്ടാണ് പ്രധാനമന്ത്രി സംഭാഷണം ആരംഭിച്ചത് . ബാരക്ക് എന്നാൽ അനുഗ്രഹിക്കപ്പെട്ടവൻ എന്നാണർത്ഥമെന്ന് മോദി പറഞ്ഞു . ഇങ്ങനെയൊരു പേരു നൽകിയതിലൂടെ വളരെ വലിയൊരു സമ്മാനമാണ് മാതാപിതാക്കൾ ഒബാമയ്ക്ക് നൽകിയതെന്ന് അദ്ദേഹം പറഞ്ഞു
റിപ്പബ്ലിക്ക് ദിനത്തിന് മുഖ്യാതിഥിയാവാൻ തന്നെ ക്ഷണിച്ച ഭാരതത്തിന്റെ പ്രധാനമന്ത്രിയോടും ജനങ്ങളോടും നന്ദി അറിയിച്ചു കൊണ്ടാണ് അമേരിക്കൻ പ്രസിഡന്റ് സംഭാഷണം ആരംഭിച്ചത് . ഭാരതവും അമേരിക്കയും മനുഷ്യന്റ ഉന്നമനത്തിനു വേണ്ടി സമർപ്പിതമായ ലോകത്തെ മഹത്തായ രണ്ട് ജനാധിപത്യ രാഷ്ട്രങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.സ്ത്രീശാക്തീകരണത്തിനും ദാരിദ്ര്യ നിർമാർജ്ജനത്തിനും അടിസ്ഥാന സൗകര്യവികസനങ്ങൾക്കും ഭാരതത്തിന്റെ പ്രധാനമന്ത്രി നടത്തുന്ന പ്രവർത്തനങ്ങളിൽ അമേരിക്കയിലെ ജനങ്ങൾ ആവേശഭരിതരാണെന്നും ഒബാമ കൂട്ടിച്ചേർത്തു
ലോകത്തെ സമന്വയിപ്പിക്കാൻ യുവത്വത്തിനു കഴിയുമെന്ന് ഒരു ചോദ്യത്തിനു മറുപടിയായി മോദി പറഞ്ഞു . മുൻപ് തൊഴിലാളികൾക്ക് ലോകത്തെ ഒരുമിപ്പിക്കാൻ കഴിയുമെന്ന് കമ്യൂണിസ്റ്റ്കാർ പറഞ്ഞിരുന്നു .എന്നാൽ ഇന്ന് അത് കഴിയുന്നത് യുവാക്കൾക്കാണ് മോദി വ്യക്തമാക്കി. തന്നെ സ്വാധീനിച്ച അമേരിക്കക്കാരൻ ബെഞ്ചമിൻ ഫ്രാങ്ക്ലിനാണെന്നും ഒരു ചോദ്യത്തിന് മറുപടിയായി അദ്ദെഹം പറഞ്ഞു. ബെഞ്ചമിൻ ഫ്രാങ്ക്ലിന്റെ ആത്മകഥ തനിക്ക് പ്രചോദനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
എല്ലാ ദിവസവും ഏതെങ്കിലുമൊരു പൗരൻ അയാളുടെ ജീവിതത്തില് ഒരു മാറ്റമുണ്ടാക്കാൻ ഒബാമയ്ക്ക് കഴിഞ്ഞു എന്ന് പറയുന്നത് കേൾക്കാനുള്ള ഭാഗ്യം തനിക്കുണ്ടായിട്ടുണ്ടെന്ന് ഒബാമ പറഞ്ഞു . ഏത് പ്രതിസന്ധികളേയും തരണം ചെയ്യാൻ തനിക്ക് ശക്തി തരുന്നത് അമേരിക്കയിലെ ജനങ്ങളുടെ ഈ വിശ്വാസമാണെന്നും ഒബാമ കൂട്ടിച്ചേർത്തു .
ദാരിദ്ര്യമില്ലാത്ത , എല്ലാവർക്കും ഗുണാത്മകമായ വിദ്യാഭ്യാസം ലഭിക്കുന്ന , ഗുണാത്മകമായ ആരോഗ്യ പരിരക്ഷ ലഭിക്കുന്ന , തൊഴിൽ ലഭിക്കുന്ന, ഭീകരവാദമില്ലാത്ത , സമാധാനവും ഐശ്വര്യവും നിറഞ്ഞ നവലോകം നിർമ്മിക്കാൻ നമുക്ക് കഴിയും എന്ന് ഉറക്കെ പ്രഖ്യാപിക്കാൻ അഭ്യർത്ഥിച്ചു കൊണ്ടാണ് സംയുക്ത മൻ കി ബാത് പരിപാടി അവസാനിപ്പിച്ചത് ..
മന്‍ കി ബാത്തിന്‍റെ പൂര്‍ണമായ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
pls click to listen Mann Ki Baat
Please join this & best thoughts will be shared in an e-book. Please use Twitter, Facebook etc & use#YesWeCan : PM @narendramodi

Please join this & best thoughts will be shared in an e-book. Please use Twitter, Facebook etc & use
No comments:
Post a Comment