Wednesday, April 8, 2015

വൈകുന്നേരത്തെ വൈദ്യുതി ഇനി സൌജന്യം....

സണ്‍‍ഷിഫ്റ്റ് പദ്ധതി

സൌരോര്‍‍ജ്ജത്തില്‍ നിന്നുമുള്ള വൈദ്യുതി ഉല്പാദനം പ്രോത്സാഹിപ്പിക്കു ന്നതിനായുള്ള പുതിയ കാല്‍‍വയ്പാണ് കെ.എസ്.ഇ.ബി നടപ്പാക്കുന്ന "സണ്‍‍ഷിഫ്റ്റ്" പദ്ധതി".
വീടുകളില്‍ സാധാരണ ഉപയോഗിക്കുന്ന ഇന്‍‍വേര്‍‍ട്ടറുകള്‍ക്ക് പകരമായി വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനും വൈകുന്നേരങ്ങളിലെ പീക്ക് സമയത്തെ ഉപഭോഗം നിയന്ത്രിക്കുന്നതിനും പ്രത്യേക സംവിധാനമുള്ള സോളാര്‍ പവര്‍ പായ്ക്കുകള്‍ സ്ഥാപിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്.
ഉപഭോക്താക്കള്‍‍ വീടുകളില്‍ ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്നതരം സാധാരണ ഇന്‍‍വേര്‍‍ട്ടറുകള്‍ ദിവസത്തില്‍ പൂര്‍‍ണ്ണസമയവും വൈദ്യുതി ഉപയോഗിച്ചുകൊ ണ്ടിരിക്കുകയാണ്. ഇന്‍‍വേര്‍‍ട്ടറുകള്‍‍ക്കുള്ളിലെ ബാറ്ററി പൂര്‍‍ണ്ണമായും ചാര്‍‍ജ്ജായിക്കഴിഞ്ഞ ശേഷവും അതു തുടര്‍‍ന്നും വൈദ്യുതി ലൈനുകളില്‍നിന്നും സ്വീകരിച്ചുകൊണ്ടേയിരിക്കും. അങ്ങനെ ഇന്‍‍വേര്‍‍ട്ടറില്‍നിന്നും യാതൊരു പ്രയോജനവും ലഭിക്കാത്ത സമയത്തും വൈദ്യുതി ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. ഇന്‍‍വേര്‍‍ട്ടറുകള്‍ പഴക്കമേറുംതോറും അവയുടെ വൈദ്യുതി ദുരുപയോഗവും കൂടുന്നു. ഈ ദുരുപയോഗം ഉപഭോഗവും അതുവഴി വൈദ്യുതി ചാര്‍ജ്ജ് കൂടാനും കാരണമാകുന്നു.
സൌരോര്‍‍ജ്ജത്തില്‍‍ നിന്നും ചാര്‍ജ്ജ് ആവുന്നതും പീക്ക് സമയത്ത് ഗ്രിഡില്‍‍നിന്നും ഉപഭോഗം കുറയ്ക്കുന്നതും വൈദ്യുതി ബില്‍ കുറയ്ക്കുവാന്‍ സഹായിക്കുന്നതുമായ ഒരു ഇന്‍‍വേര്‍‍ട്ടര്‍ വിപണിയില്‍ ആവശ്യമുണ്ടെന്ന് വൈദ്യുതി ബോര്‍ഡ് തിരിച്ചറിഞ്ഞു. ഇങ്ങനെയൊരു ഇന്‍‍വേര്‍‍ട്ടര്‍ നിര്‍മ്മിക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിനും മേല്‍‍നോട്ടത്തിനുമായി ഡോ. ആര്‍.വി.ജി.മേനോന്‍ അദ്ധ്യക്ഷനായി ഒരു വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. ഇതിനായി വിവിധ നിര്‍‍മ്മാണ കമ്പനികളില്‍ നിന്നും കെ.എസ്.ഇ.ബി. അപേക്ഷ ക്ഷണിക്കുകയും അതതു കമ്പനികള്‍ വികസിപ്പിച്ച ഉല്പന്നങ്ങള്‍ തിരുവനന്തപുരം ഇഞ്ചിനീയറിംഗ് കോളേജിലെ ലബോറട്ടറിയില്‍ പരിശോധന നടത്തുകയും, മാനദന്ധങ്ങള്‍ പാലിച്ച 7 കമ്പനികളെ ഇതില്‍ നിന്നും തെരഞ്ഞെടുത്ത് ഒരു ചുരുക്കപ്പട്ടിക ഉണ്ടാക്കുകയും ചെയ്തു. ഇപ്പോള്‍ വികസിപ്പിച്ചെടുത്തിട്ടുള്ള ഈ സോളാര്‍ പവര്‍‍ പായ്ക്കുകള്‍ പകല്‍‍സമയത്ത് സൂര്യനില്‍‍ നിന്നും ബാറ്ററി ചാര്‍‍ജ്ജ് ചെയ്യുകയും എല്ലാ ദിവസവും പീക്ക് ലോഡ് സമയത്ത് ഉപഭോക്താവിന്റെ വീട്ടിലെ വൈദ്യുതി ആവശ്യകതയുടെ ഒരുഭാഗം (ഏകദേശം 400 വാട്ട്സ് വരെ) ഇന്‍‍വേര്‍‍ട്ടറില്‍ നിന്ന് ലഭ്യമാക്കുകയും ചെയ്യുന്നു. ഏകദേശം മുക്കാല്‍ മണിയ്ക്കുര്‍ സമയം ഗ്രിഡ് വൈദ്യുതി ഇല്ലാതാകാവുന്ന അടിയന്തിര സാഹചര്യം നേരിടാന്‍ ബാറ്ററിയില്‍ മിച്ച വൈദ്യുതി എല്ലായിപ്പോഴും സംഭരിച്ച് വെച്ചിട്ടുണ്ടാകും.
ഒരു സോളാര്‍ പവര്‍‍ പായ്ക്കില്‍ 200 വാട്ട്സിന്റെ സോളാര്‍ പാനല്‍, 650 VA ഇന്‍‍വേര്‍‍ട്ടര്‍‍ 12V, 150 AH, C 10 ബാറ്ററി എന്നിവ ഉള്‍‍പ്പെടുന്നു. ബോര്‍‍ഡിന്റെ ഗുണനിലവാര പരിശോധനയിലൂടെ ഇന്‍‍വെര്‍‍ട്ടറിന്റെ എഫിഷ്യന്‍‍സി 75 ശതമാനത്തിനു് മുകളിലും ഹാര്‍‍മോണിക് ഡിസ്റ്റോര്‍‍ഷന്‍ 5%-ല്‍ താഴെയുമാണെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഈ സംവിധാനത്തിന്റെ ഭാഗമായ സൌര പാനലുകള്‍ സ്ഥാപിക്കുന്നതിന് തടസ്സം കൂടാതെ സൂര്യപ്രകാശം ലഭിക്കുന്ന 1.5x1.5 ചതുരശ്ര സ്ക്വയര്‍ മീറ്റര്‍ സ്ഥലം ആവശ്യമുണ്ട്. ഈ ഉല്പന്നത്തിന്റെ മൊത്തം വില 43000 മുതല്‍ 53,000 രൂപ വരെയാണ്. പുതിയ പദ്ധതിയ്ക്ക് പ്രോത്സാഹനമെന്ന നിലയില്‍ സോളാര്‍ പവര്‍ പായ്ക്കു് സ്ഥാപിച്ചശേഷം ആദ്യം അപേക്ഷിക്കുന്ന 2750 ഉപഭോക്താക്കള്‍‍ക്ക് 5000 രൂപ സബ്സിഡി നല്‍‍കുന്നതാണ്.
ഈ പദ്ധതിയില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് കെ.എസ്.ഇ.ബി എംപാനല്‍ ചെയ്ത ഏതൊരു സ്ഥാപനത്തില്‍‍ നിന്നും സോളാര്‍ പവര്‍ പായ്ക്കുകള്‍ വാങ്ങാവുന്നതാണ്. സബ്സിഡി ആവശ്യമുള്ളവര്‍‍ സോളാര്‍‍ പവര്‍‍ പായ്ക്കുകള്‍ സ്ഥാപിച്ചു കഴിഞ്ഞതിനുശേഷം അത് ലഭ്യമാക്കിയ സ്ഥാപനം ‍ വഴി കെ.എസ്.ഇ.ബി-യുടെ വെബ് സൈറ്റില്‍ (pg.kseb.in/sunshift.php) അപേക്ഷിക്കേണ്ടതാണ്. ഉപഭോക്താവിന്റെ ബാങ്ക് അക്കൌണ്ടിലേക്ക് ‍ അനെര്‍‍ട്ടില്‍ ‍നിന്നും സബ്സിഡി നേരിട്ട് ലഭിക്കുന്നതാണ്. സബ്സിഡി ഉറപ്പാക്കുന്നതിനായി സോളാര്‍ പായ്ക്ക് വാങ്ങി സ്ഥാപിക്കുന്നതിന് മുന്‍പ് ഒരു മുന്‍കൂര്‍ ബുക്കിംഗ് സംവിധാനം നിലവില്ല.
കെ.എസ്.ഇ.ബി എംപാനല്‍ ചെയ്ത ഏഴ് സ്ഥാപനങ്ങളുടെ പേരുവിവരങ്ങളും സോളാര്‍ പവര്‍ പായ്ക്കുകള്‍ സ്ഥാപിച്ചു നല്കുന്നതിനുള്ള വിലയും ചുവടെ ചേര്‍‍ക്കുന്നു.

കെ .എസ് . .ബി എംപാനല്‍ ചെയ്ത ഏഴ് സ്ഥാപനങ്ങളുടെ പേരുവിവരങ്ങളും സോളാര്‍ പവര്‍ പായ്ക്കുകള്‍ സ്ഥാപിച്ചു നല്കുന്നതിനുള്ള വിലയും ചുവടെ ചേര്‍‍ക്കുന്നു .

ഓരോ സ്ഥാപനത്തേയും കുറിച്ചുള്ള വിശദ വിവരങ്ങള്‍ സ്ഥാപനത്തിന്റെ പേരിന്റെ മുകളില്‍ ക്ളിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ് 


നമ്പര്‍
സ്ഥാപനങ്ങളുടെ പേരു്
ഫോണ്‍ നമ്പര്‍
വില (രൂപ )
1
0471-3297756, 9387813000
44,000/-

2

0480-2733303
53,000/-
3
9846134891, 9020121121

43900/-
4
9739986604/
9008066799
43849/-
5
0472-2889688, 9400478464
43367/-

6
8547043907
46248/-

7
9447157608
47140/-


5 വര്‍‍ഷത്തില്‍‍ക്കൂടുതല്‍ പഴക്കമുള്ള ഇന്‍‍വേര്‍‍ട്ടറുകള്‍ ഉപയോഗിക്കുന്നവര്‍, പുതിയ ഇന്‍‍വേര്‍‍ട്ടറുകള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍, റ്റി.ഓ.ഡി. ബില്ലിംഗ് ഉള്ളവര്‍ എന്നിവര്‍ക്ക് ഈ ഇന്‍‍വേര്‍‍ട്ടറുകള്‍ സ്ഥാപിക്കുന്നത് കൂടുതല്‍ പ്രയോജനപ്രദമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി 1912 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.


ചോദ്യോത്തരങ്ങള്‍
1. സോളാര്‍‍ പവര്‍ പായ്ക്കിന്റെ ശേഷി എത്രയാണ് ?
ഇതില്‍ ഒരു 200 Wp സോളാര്‍ പാനല്‍, 650 VA ഇന്‍‍വേര്‍ട്ട‍ര്‍, ഒരു 12 വോള്‍ട്ട് 150 AH C 10 Battery എന്നിവ ഉള്‍‍പ്പെടുന്നു. കൂടുതല്‍ കപ്പാസിറ്റി ഉള്ള പായ്ക്കുകള്‍ ഇപ്പോള്‍ ലഭ്യമല്ല.
2. സോളാര്‍‍ പവര്‍ പായ്ക്ക് എങ്ങിനെയാണ് വാങ്ങേണ്ടതും ബുക്ക് ചെയ്യേണ്ടതും ?
കെ.എസ്.ഇ.ബി എംപാനല്‍ ചെയ്ത ഏതൊരു സ്ഥാപത്തില്‍‍ നിന്നും ഉപഭോക്താവിന് അന്വേഷണം നടത്തിയ ശേഷം നേരിട്ട് വാങ്ങാവുന്നതാണ്. വിവിധ കമ്പനികള്‍ 42000 –നും 53000-നും ഇടയിലാണ് ഈ പവ്വര്‍ പായ്ക്ക് വീടുകളില്‍ സ്ഥാപിക്കുന്നതിനായി നിശ്ചയിച്ചിരിക്കുന്ന വില. ഉപഭോക്താവിന്റെ അഭിരുചിക്കൊത്ത് സോളാര്‍ പായ്ക്ക് എംപാനല്‍ ചെയ്യപ്പെട്ട ഉല്പാദകരില്‍ നിന്നും തെരെഞ്ഞെടുത്ത് വാങ്ങുന്നതില്‍ കെ.എസ്.ഇ.ബി-യുടെ മാദ്ധ്യസ്ഥം ഉണ്ടാകില്ല.
3. ഇത് സ്ഥാപിക്കുവാനായി വേണ്ടുന്ന സ്ഥലം ?
സൌരോര്‍ജ്ജ പാനല്‍ സ്ഥാപിക്കുന്നതിനായി യാതൊരു തടസ്സവും കൂടാതെ സൂര്യപ്രകാശം ലഭിക്കുന്നതുമായ ഏകദേശം 1.5 X 1.5 മീറ്റര്‍‍ സ്ഥലം മേല്‍‍ക്കൂരയില്‍ ആവശ്യമുണ്ട്. ഇതിനായി ഇന്‍‍വേര്‍ട്ട‍ര്‍ സ്ഥാപിക്കുവാനായി പ്രത്യേകം വയറിംഗ്‍‍വും (450 W)ആവശ്യമുണ്ട്.
4. ഈ ഇന്‍‍വേര്‍‍ട്ടര്‍റില്‍ ഏതൊക്കെ ഗൃഹോപകരണങ്ങള്‍ കണക്ട് ചെയ്യാം ?
450 വാട്ട്സ് വരെ ആകെ ലോഡ് വരുന്ന തരത്തില്‍ ലൈറ്റുകള്‍, ഫാനുകള്‍, ടെലിവിഷന്‍ മുതലായവ കണക്ട് ചെയ്യാം. ഫ്രിഡ്ജ്, മോട്ടോര്‍, അയണ്‍‍‍ബോക്സ്, മിക്സി, എയര്‍‍കണ്ടീഷണര്‍ മുതലായ ഉയര്‍‍ന്ന റേറ്റിംഗിലുള്ള ഉപകരണങ്ങള്‍ പ്രവര്‍‍ത്തിപ്പിക്കാനാവില്ല.
5. സബ്സിഡിയ്ക്കായി മുന്‍കൂട്ടി ബുക്കുചെയ്യേണ്ടതുണ്ടോ ?
മുന്‍കൂട്ടി ബുക്കുചെയ്യേണ്ട ആവശ്യമില്ല. സ്ഥാപിച്ച ശേഷം എംപാനല്‍ ചെയ്ത സ്ഥാപനം വഴിpg.kseb.in/sunshift.php-ല്‍ അപേക്ഷിച്ചാല്‍ മതി.

ലിങ്കുകള്‍

Contact info for any additional information:

No comments:

Post a Comment